സ്പെയിനിലെ LA TOMATINA FESTIVAL

ANU By ANU
May 13, 2024
368

സ്പെയിനിലെ LA TOMATINA FESTIVAL

കേട്ടുകേൾവിയിൽ പോലും അവിശ്വസനീയമായി തോന്നുന്ന ഒരു ഫെസ്റ്റിവൽ ആണ് സ്പെയിനിലെ Tomatina festival. ടൊമാറ്റോ എറിയുന്ന യുദ്ധം എന്നും വിശേഷിപ്പിക്കാവുന്ന ഈ ഫെസ്റ്റിവൽ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ്.

എവിടെ? എങ്ങനെ?

സ്പെയിനിലെ Valencia പ്രവിശ്യയിലെ ചെറിയ പട്ടണമായ Buñol എന്ന സ്ഥലത്താണ് ഈ ഫെസ്റ്റിവൽ നടക്കുന്നത്. ഓരോ വർഷവും ആഗസ്റ്റ് മാസത്തിലെ അവസാനത്തെ ബുധനാഴ്ച  ദിവസമാണ് ഉത്സവം.

ഫെസ്റ്റിവലിൻ്റെ  ചരിത്രം:

La Tomatina Festival ൻ്റെ   ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ ചരിത്രമില്ല. എന്നാൽ, 1940 കളുടെ അവസാനം നടന്ന ഒരു പരേഡിൽ നിന്നാണ് ഇത് ആരംഭിച്ചതെന്നാണ്  കരുതപ്പെടുന്നത്. ആളുകൾക്കിടയിലെ വഴക്കിൽ നിന്ന്  tomatoes എറിയാൻ തുടങ്ങി, പിന്നീട് അത് വാർഷിക പരിപാടിയായി മാറി.

എങ്ങനെയാണ് ഫെസ്റ്റിവൽ നടക്കുന്നത്?

രാവിലെ 11 മണിക്കാണ് ഫെസ്റ്റിവൽ ആരംഭിക്കുന്നത്. ട്രക്കുകളിൽ നിന്ന് ഫെസ്റ്റിവലിന് പങ്കെടുക്കുന്നവർക്ക് നേരെ 140 ടൺ വരെ tomatoes എറിയുന്നു. ആളുകൾ പരസ്പരം  tomatoes എറിയുകയും കളിയാക്കുകയും ചെയ്യുന്നു. ഏകദേശം ഒരു മണിക്കൂർ നീണ്ടുനിൽക്കുന്നതാണ് ഈ ഫൈറ്റ്.

ഫെസ്റ്റിവലിന് പങ്കെടുക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?

കട്ടിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്.
കണ്ണടയും ഗ്ലൗസും ധരിക്കുന്നത് നല്ലതാണ്.
ടൊമാറ്റോ എറിയുന്നത് കളി രൂപത്തിലാണെന്ന് മനസ്സിലാക്കണം.
ഫെസ്റ്റിവൽ കഴിഞ്ഞ ശേഷം വൃത്തിയാകാനുള്ള സൗകര്യം ഉണ്ടായിരിക്കും.
ഒരു അവിസ്മരണീയ അനുഭവം തന്നെയായിരിക്കും 

ലോകത്തിലെ തന്നെ ഏറ്റവും അസാധാരണമായ ഫെസ്റ്റിവലിലൊന്നാണ് ലാ ടൊമാറ്റീന ഫെസ്റ്റിവൽ. ടൊമാറ്റോ ഫൈറ്റിൽ പങ്കെടുക്കുന്നത് ഒരു അവിസ്മരണീയ അനുഭവമായിരിക്കും. എന്നാൽ, യാത്ര ആസൂത്രണം ചെയ്യുന്നതിന് മുമ്പ് ഫെസ്റ്റിവലിൻ്റെ  ചട്ടങ്ങൾ ശ്രദ്ധിക്കണം.
ഫെസ്റ്റിവൽ ആഘോഷിക്കാനും സ്പെയിൻ-പോർച്ചുഗൽ എക്സ്പ്ലോർ ചെയ്യാനും സ്കൈഡേയ്‌സിൻ്റെ  പുതു പുത്തൻ സ്പെയിൻ-പോർച്ചുഗൽ ട്രിപ്പ് പാക്കേജ് ലഭ്യമാണ്.

സ്പെയിൻ-പോർച്ചുഗൽ പാക്കേജ് 

സ്പെയിൻ

സ്പെയിൻ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന അനുഭവങ്ങളുടെ കലവറയാണ്.  മനോഹരമായ ബീച്ചുകളും മഞ്ഞുമലകളും മുതൽ  ചരിത്രപ്രധാനമായ കൊട്ടാരങ്ങളും മതകേന്ദ്രങ്ങളും വരെ ഇവിടെ കാണാം. രുചികരമായ ഭക്ഷണപരമ്പര്യവും  flamenco നൃത്തം പോലുള്ള കലാരൂപങ്ങളും സ്പെയിനിൻ്റെ പ്രത്യേകതയാണ്.  ബാഴ്‌സലോണയിലെ സഗ്രഡ ഫാമിലിയ പോലുള്ള അത്ഭുതകരമായ വാസ്തുവിദ്യാ നിർമ്മിതികളും ടോളീഡോയിലെ മധ്യകാലഘട്ടത്തിലെ കോട്ടകളും ചരിത്ര buffs ഏറെ ഇഷ്ടപ്പെടും. പ്രകൃതിസ്നേഹികൾക്ക് നടത്തം, സൈക്കിൾ യാത്ര, ഹൈക്കിംഗ് എന്നിവയ്ക്കായി മനോഹരമായ പ്രദേശങ്ങൾ സ്പെയിൻ വാഗ്ദാനം ചെയ്യുന്നു. ചുരുക്കത്തിൽ, സാംസ്കാരിക അനുഭവങ്ങളും മനോഹരമായ പ്രകൃതിയും രുചികരമായ ഭക്ഷണവും ഇഷ്ടപ്പെടുന്നവർക്ക് സ്പെയിൻ ഒരിക്കലും മറക്കാനാകാത്ത യാത്ര സമ്മാനിക്കുന്നു.

Barcelona: Catalonia പ്രദേശത്തിൻ്റെ  തലസ്ഥാനമായ ബാഴ്‌സലോണ, ഗൗഡിയുടെ അത്ഭുതകരമായ വാസ്തുവിദ്യാ നിർമ്മിതികൾക്ക് പ്രശസ്തമാണ്. സഗ്രഡ ഫാമിലിയ പോലുള്ള മാസ്റ്റർപീസുകൾ കാണാൻ ലോകമെമ്പാടു നിന്നും സഞ്ചാരികൾ എത്തുന്നു.

മാഡ്രിഡ് (Madrid): സ്പെയിനിൻ്റെ  തലസ്ഥാന നഗരമായ മാഡ്രിഡ്, മ്യൂസിയങ്ങളുടെയും കൊട്ടാരങ്ങളുടെയും കലാലയമാണ്. പ്രാഡോ മ്യൂസിയം (Prado Museum) ലോകത്തിലെ തന്നെ ഏറ്റവും മികച്ച കലാശേഖരങ്ങളിലൊന്നാണ്. രാജകീയ കൊട്ടാരം (Royal Palace of Madrid) രാജകുടുംബത്തിൻ്റെ ഔദ്യോഗിക വസതിയാണ്.

ഗ്രാനഡ (Granada):സ്പെയിനിലെ മുസ്‌ലിം ഭരണകാലത്തിൻ്റെ മഹത്വം വിളിച്ചോതുന്ന നഗരമാണ് ഗ്രാനഡ.  Alhambra കൊട്ടാര സമുച്ചയം ഇസ്ലാമിക വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്.

സെവില്ലെ (Seville): ഫ്ലെമെങ്കോ നൃത്തത്തിൻ്റെയും തപസ് ബാറുകളുടെയും നാടാണ് സെവില്ലെ. സെവില്ലെ കത്തീഡ്രൽ (Seville Cathedral) ലോകത്തിലെ ഏറ്റവും വലിയ ഗോഥിക് കത്തീഡ്രലുകളിലൊന്നാണ്.

മല്ലോർക്ക (Mallorca): ബാലെറിക് ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് മല്ലോർക്ക. മനോഹരമായ ബീച്ചുകളും നീല കടലും മലനിരകളും ഈ ദ്വീപിനെ പ്രശസ്തമാക്കുന്നു.

പോർച്ചുഗൽ

യൂറോപ്പിൻ്റെ  തെക്കുപടിഞ്ഞാറ് കരയിലെ മനോഹരമായ രാജ്യമാണ് പോർച്ചുഗൽ.  സ്പെയിനിൻ്റെ  അയൽരാജ്യമായ പോർച്ചുഗൽ, സമ്പന്നമായ ചരിത്രവും മനോഹരമായ കാഴ്ചകളും കൊണ്ട് സഞ്ചാരികളെ മോഹിപ്പിക്കുന്നു.  ലിസ്ബണാണ് പോർച്ചുഗലിൻ്റെ തലസ്ഥാന നഗരം. തിരമാലകളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഈ നഗരം, മധ്യകാലഘട്ടത്തിലെ കോട്ടകളും മനോഹരമായ വാസ്തുവിദ്യാ നിർമ്മിതികളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.  പോർച്ചുഗീസ് പാചകരീതി, വീഞ്ഞു നിർമ്മാണം എന്നിവ ലോകപ്രശസ്തമാണ്. പെരി-പെരി ചിക്കൻ, പാസ്റ്റെൽ ഡി നാറ്റ തുടങ്ങിയ രുചികരമായ വിഭവങ്ങൾ യാത്രക്കാരുടെ ഇഷ്ട്ടം നേടും.  നീല കടലും മനോഹരമായ ബീച്ചുകളും കൊണ്ട് അനുഗ്രഹീതമായ പോർച്ചുഗൽ, സൂര്യസ്നാനം, സർഫിങ് തുടങ്ങിയവക്ക്  അനുയോജ്യമാണ്. ചരിത്രപ്രേമികൾക്കും പ്രകൃതിസ്നേഹികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രാജ്യമാണ് പോർച്ചുഗൽ.

പോർച്ചുഗൽ സഞ്ചാരികളുടെ മനസ്സിൽ കൊതിയടക്കുന്ന കാഴ്ചകളുടെ കലവറയാണ്.  ഓരോ സ്ഥലവും അതിൻ്റെതായ രീതിയിൽ വിസ്മയിപ്പിക്കുന്ന അനുഭവങ്ങൾ നൽകുന്നു.

ലിസ്ബൺ (Lisbon): പോർച്ചുഗലിൻ്റെ തലസ്ഥാന നഗരമായ ലിസ്ബൺ, ചരിത്രവും സംസ്കാരവും നിറഞ്ഞ സ്ഥലമാണ്. സാവോ ജോർജ് കോട്ട (São Jorge Castle) പോലുള്ള മധ്യകാലഘട്ട കോട്ടകളും ട്രാം (Tram) വഴിയുള്ള നഗര സഞ്ചാരവും ലിസ്ബണിൻ്റെ പ്രത്യേകതകളാണ്.

പോർട്ടോ (Porto):വീഞ്ഞു നിർമ്മാണത്തിന് പ്രസിദ്ധമായ നഗരമാണ് പോർട്ടോ. ഡൗറോ നദിയുടെ തീരത്തുള്ള മനോഹരമായ വീഞ്ഞ നിർമ്മാണശാലകൾ (Port wine cellars) പ്രത്യേക ഫീൽ തന്നെയാണ് 

സിൻട്ര (Sintra):രാജകീയ കൊട്ടാരങ്ങളും മനോഹരമായ പൂന്തോട്ടങ്ങളും നിറഞ്ഞ ROMANTIC  നഗരമാണ് സിൻട്ര. പെന കൊട്ടാരം (Pena National Palace) ഉം ക്വിന്റ ദാ റെഗലേര (Quinta da Regaleira) ഉം സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങളാണ്.

ആൽഗർവെ (Algarve):മനോഹരമായ ബീച്ചുകളും ഗ്രാമങ്ങളും നിറഞ്ഞ തെക്കൻ പ്രദേശമാണ് ആൽഗർവെ. സൂര്യസ്നാനം, നീന്തൽ, ബോട്ടുയാത്ര തുടങ്ങിയവ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സ്ഥലമാണിത്.

അസോറസ് (Azores):West Atlantic  ഓഷൻ‌ ദ്വീപസമൂഹമാണ് അസോറസ്.  തടാകങ്ങളും തിമിംഗല നിരീക്ഷണവും അസോറസിൻ്റെ  പ്രധാന ആകർഷണങ്ങളാണ്.

 La Tomatina Festival ൽ പങ്കെടുക്കാനും സ്പെയിൻ - പോർച്ചുഗൽ എക്സ്പ്ലോർ ചെയ്യാനും സ്കൈഡേയ്‌സ് പുതിയ ടൂർ പാക്കേജ് INTRODUCE ചെയ്യുന്നു. കൂടുതൽ അറിയാനും ഒരു കിടിലൻ ട്രിപ്പ് സെറ്റാക്കാനും ഇന്ന് തന്നെ സ്കൈഡേയ്‌സ് ടൂർസ് ആൻഡ് ട്രാവെൽസിനെ CONTACT ചെയ്യാവുന്നതാണ്

Popular Blogs