കാശ്മീർ - ഭൂമിയിലെ സ്വർഗ്ഗം

MANI KS By MANI KS
May 8, 2024
380

കാശ്മീർ - ഭൂമിയിലെ സ്വർഗ്ഗം


മനുഷ്യ മനസ്സിലെ മായാത്ത മറക്കാത്ത സ്വപ്ന ലോകമാണ് സ്വർഗം. മരണശേഷം തങ്ങളുടെ പ്രവർത്തികളെ വിലയിരുത്തി രണ്ട് ലോകത്തേക്ക് പറഞ്ഞയക്കുന്നു എന്നാണ് വിശ്വാസം. എല്ലാം തികഞ്ഞ സന്തോഷം മാത്രമുള്ള ഒരു സ്വപ്നഭൂമിയാണ് സ്വർഗം. നല്ലത് ചെയ്യുന്നവർ മരണശേഷം സ്വർഗത്തിൽ ജീവിക്കുന്നു എന്ന് വിശ്വസിച്ചു പോരുന്നവരാണ് മനുഷ്യർ. 
എന്നാൽ ഇവിടെ ഭൂമിയിലും ഒരു സ്വർഗഭൂമിയുണ്ട്. മനുഷ്യർ മനസ്സിൽ വരച്ചു വെച്ച സ്വർഗത്തിന് ചിത്രം നൽകിയ സ്വർഗഭൂമി. അത് ഇന്ത്യയിൽ ആണെന്ന് പറഞ്ഞാൻ നിങ്ങൾ വിശ്വസിക്കുമോ? എങ്കിൽ അത് മലയാളികളുടെ അഭിമാന നാടായ കാശ്മീർ ആണ്. ഇന്ത്യയുടെ വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന കാശ്മീർ മഞ്ഞുമൂടിയ  പർവതനിരകളാൽ മൂടി കിടക്കുന്നതിനാൽ തന്നെ കാശ്മീരിൻ്റെ സൗന്ദര്യത്തിനും കാലാവസ്ഥക്കും ഇത് കാരണമാകുന്നു. കശ്മീരിന് "ഭൂമിയിലെ സ്വർഗ്ഗം" എന്ന വിശേഷണം ലഭിച്ചതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, ശാന്തമായ ഭൂപ്രദേശം, സമ്പന്നമായ സംസ്കാരം,  ആതിഥ്യമര്യാദയുള്ള  ജനങ്ങൾ  എന്നിവയെല്ലാം ചേർന്നാണ് കശ്മീരിനെ  സ്വർഗ്ഗതുല്യമാക്കുന്നത്.നീലാകാശം,  നിറഞ്ഞൊഴുകുന്ന  നദികൾ,  മനോഹരമായ  തടാകങ്ങൾ  എന്നിവ കാഴ്ചക്കാർക്ക്  വിസ്മയം  തരുന്നു.  ഗുൽമോഹർ പൂക്കൾ നിറഞ്ഞ  മേച്ചുപുറങ്ങളും  മനോഹര  തടാകങ്ങളും  സഞ്ചാരികളുടെ മനം മയക്കുന്ന ദൃശ്യ വിരുന്നാണ്. തണുപ്പേറിയ ഇളം കാറ്റ്, മലിനമുക്ത നഗരം നൽകുന്ന ശുദ്ധ വായു, പ്രകൃതിയുടെ മടി തട്ടിൽ വിരുന്നൊരുക്കിയ താമസസ്ഥലം എന്നിവ മനുഷ്യ മനസ്സിനെ മാന്ത്രിയ കയറാൽ വലിച്ചു മുറുക്കി കാശ്മീരിലേക്ക് ആകർഷിക്കുകയാണ്.

സമ്പന്നമായ സംസ്കാരം
കശ്മീരിന്  സമ്പന്നമായ  സംസ്കാര  ചരിത്രമുണ്ട്.  നൂറ്റാണ്ടുകളായി  വികസിച്ചുവന്ന  കലയും  കരകൗശലവും  സംഗീതവും  നൃത്തവും  കശ്മീരിൻ്റെ  സംസ്കാരത്തിൻ്റെ  പ്രതീകങ്ങളാണ്. സൂഫി  സംഗീതവും  രൂഫ്  നൃത്തവും  കശ്മീരിൻ്റെ  സാംസ്കാരിക  പൈതൃകത്തിൻ്റെ  അവിഭാജ്യ  ഘടകങ്ങളാണ്.

കാശ്മീരിലേക്ക് പോവുന്നവർക്കായി... 
കശ്മീരിലേക്കുള്ള ഏറ്റവും മികച്ച സമയം വസന്തകാലത്തും വേനൽക്കാലത്തുമാണ് (മാർച്ച് മുതൽ ജൂൺ വരെയും സെപ്റ്റംബർ മുതൽ നവംബർ വരെയും). ഈ സമയങ്ങളിൽ കാലാവസ്ഥ മനോഹരവും സുഖകരവുമാണ്.
ശീതകാലത്ത് കശ്മീർ മഞ്ഞുമൂടിയ ലോകമായി മാറുന്നു. ഹിമകളും മഞ്ഞും ഇഷ്ടപ്പെടുന്നവർക്ക് ഈ സമയം തിരഞ്ഞെടുക്കാം. പക്ഷേ, യാത്രയിൽ ചില പ്രായോഗിക പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം.

ശ്രീനഗറിലാണ് കശ്മീരിലേക്കുള്ള ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഡൽഹിയിൽ നിന്നും മറ്റ് പ്രധാന നഗരങ്ങളിൽ നിന്നും ഇവിടേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ലഭ്യമാണ്. ടാക്സി അല്ലെങ്കിൽ ബസ് മുഖാന്തരം ശ്രീനഗറിൽ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാം. ഹൗസ് ബോട്ടുകൾ ശ്രീനഗർ തടാകത്തിലും മറ്റ് ജലാശയങ്ങളിലും ലഭ്യമാണ്.

കശ്മീരിൽ വിവിധ തരത്തിലുള്ള താമസ സൗകര്യങ്ങൾ ലഭ്യമാണ്. ഹൗസ് ബോട്ടുകൾ മുതൽ ബജറ്റ് ഹോട്ടലുകൾ വരെ ഇവിടെയുണ്ട്. യാത്രയുടെ രീതിക്കും ബജറ്റിനും അനുസരിച്ച് താമസം തിരഞ്ഞെടുക്കാം.

കാശ്മീരിലേ പ്രധാനസ്ഥലങ്ങൾ 

കശ്മീരിൽ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങൾ

ശ്രീനഗർ:ദാൽ തടാകം, നജീൻ തടാകം, ചശ്മെ ഷാഹി, ഹസ്രത്ബാൽ ദേവാലയം

പഹൽഗാം:അരുണ്‍ കൊള്‍,ബെയ്താബ്,

ഗുൽമർഗ്:ഗോണ്ടോള റൈഡ്,ഖിൽഘട്ട്, മീഡോസ്

സോനാമാർഗ് :താജ്വാസ് ഗ്ലേസിയർ

കാശ്മീരിനെ കൂടുതൽ അറിയാനും മറക്കാനാവാത്ത മധുര ഓർമ്മകളിൽ ഒന്നായി കാശ്മീരിനെ മാറ്റാനും നിങ്ങൾക്ക് സ്കൈഡേയ്‌സ് ടൂർസ് ആൻഡ് ട്രാവെൽസിൻ്റെ കാശ്മീർ പാക്കേജ് തിരഞ്ഞെടുക്കാവുന്നതാണ്

Popular Blogs