ബ്രസീലിലെ  ഇഗ്വാസു വെള്ളച്ചാട്ടങ്ങളിലൂടെ...

SHAFEEL By SHAFEEL
June 8, 2024
246

ബ്രസീലിലെ  ഇഗ്വാസു വെള്ളച്ചാട്ടങ്ങളിലൂടെ...

യാത്ര എന്നും കുളിരേകുന്നവയാണ്. മനസ്സിന് കുളിരേകി കുത്തിയൊലിച്ചിറങ്ങുന്ന വെള്ളച്ചാട്ടങ്ങളിലേക്കാണ് ആ യാത്രയെങ്കിൽ കൂടെ ആരായാലും ഒറ്റക്കായാലും മനസ്സ് നിറഞ്ഞുപോകും അല്ലെ ?
എന്നാൽ ഈ യാത്ര ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നായ ഇഗ്വാസു വെള്ളച്ചാട്ടത്തിലേക്ക് ആക്കാം

ബ്രസീലിനും  അർജന്‍റീനക്കും ബോർഡറിൽ തന്നെ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിന് ആരാധകർ അനവധി ആണ്.

മൈലുകൾ താണ്ടി യാത്രാപ്രേമികളെ വിളിക്കാനും ഒട്ടും നിരാശപെടാത്ത വിധത്തിൽ മടക്കി അയക്കാനും  ഇഗ്വാസു മറക്കാറില്ല. അതിനാൽ തന്നെ വെള്ളച്ചാട്ടത്തിൻ്റെ ഇരമ്പുന്ന ശബ്ദം മൈലുകൾക്കകലെ കേൾക്കാം.
വെള്ളച്ചാട്ടത്തിനോട് അടുക്കുമ്പോൾ, വെള്ളത്തിൻ്റെ ശക്തിയും അതിൻ്റെ മൂകതയും അനുഭവിക്കാൻ കഴിയും.

വ്യൂപോയിൻ്റ് നൽകുന്ന വ്യത്യസ്ഥ കോണുകളിൽ നിന്നുമുള്ള വിസ്മയ കാഴ്ചകൾ ഒരു സ്വപ്നമെന്നവണ്ണം മനം മയക്കുന്നു. 
Éguǐ de móu de hóu - Devil's Throat in Chinese  എന്നറിയപ്പെടുന്ന വലിയ വെള്ളച്ചാട്ടം ഏറ്റവും കാഴ്ചവയ്ക്കുന്ന ഒന്നാണ്.

വെള്ളച്ചാട്ടത്തിൻ്റെ അടിയിലേക്ക് നടത്തുന്ന ബോട്ട് യാത്ര ഒരു Adventurous അനുഭവമാണ്. വെള്ളച്ചാട്ടത്തിൻ്റെ ശക്തിയും തണുത്ത പാറലും ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു മറക്കാനാവാത്ത അനുഭവമായിരിക്കും.

ഇഗ്വാസു, വെള്ളച്ചാട്ടത്തിന് പുറമെ യാത്രികർക്കായി ഒരു വിരുന്ന് തന്നെ ഇഗ്വാസു ഒരുക്കിവെച്ചിരിക്കുകയാണ്. ഇഗ്വാസു നാഷണൽ പാർക്കിൽ നിരവധി വന്യജീവികളെ കാണാൻ സാധ്യതയുണ്ട്. 

ഇഗ്വാസു പ്രദേശത്തെ സംസ്കാരം അനുഭവിക്കൽ, പ്രാദേശിക ഭക്ഷണം കഴിക്കൽ, കരകൗശല വസ്തുക്കൾ വാങ്ങൽ, ഗോത്രവിഭാഗങ്ങളുടെ നൃത്തം കാണൽ എന്നിവയെല്ലാം യാത്രയുടെ ഭംഗി കൂട്ടാൻ സഹായിക്കും.

ട്രെക്കിംഗ്, റാപെല്ലിംഗ്, കയാക്കിംഗ് എന്നിവ പോലുള്ള സാഹസിക യാത്രകളിലൂടെ പ്രകൃതിയുടെ മനോഹാരിത അടുത്തറിയാനുള്ള ചാൻസ് ഉം ഇഗ്വാസു ഒരുക്കുന്നുണ്ട്.

ഇഗ്വാസു വെള്ളച്ചാട്ടങ്ങൾ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ അവിസ്മരണീയ യാത്രയ്ക്കായി പ്ലാൻ ചെയ്യാൻ തുടങ്ങാം!

Popular Blogs