യാത്രാനുഭവം

FATHIMA By FATHIMA
May 1, 2024
366

യാത്രാനുഭവം

      യാത്രകൾ എന്നും ഓരോരോ അനുഭവങ്ങൾ ആണ്. യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരിക്കലും മറക്കാൻ ആവാത്ത മധുരമേറിയ ഓർമ്മകൾ. ഒറ്റക്ക് യാത്ര പോവാൻ ആഗ്രഹിക്കുന്നവരുണ്ട്, കുടുംബത്തോടൊപ്പമുള്ള  ഓർമ്മകൾക്കായി പോവുന്നവരുണ്ട്, സ്നേഹിക്കുന്നവരുമായി സമയം പങ്കിടാൻ പോവുന്നവരുണ്ട്, കൂട്ടുകാരുമായി ആർമാദിക്കാൻ പോവുന്നവരുണ്ട്. കാരണങ്ങൾ നൂറാണെങ്കിൽ കൂടെ പോരുന്നത് ആരാണെങ്കിലും യാത്രകൾ എന്നും എല്ലായ്‌പ്പോഴും ഓർമ്മകളുടെ കാലവറയിലേക്ക് നിറക്കുന്ന മധുരങ്ങളാണ്. പക്ഷെ യാത്രകളെ എന്നും പ്രിയപ്പെട്ടതാക്കുന്നത് കൂടെ ചേരുന്നവരാണ്. യാത്രകളിൽ കൂടെ കൂടിയവരും യാത്രക്കായി കൂടെ കൂടിയവരും കൂട്ടത്തിൽ അൽപ്പം സ്പെഷ്യൽ ആയി മാറുന്നു. 
     ഒറ്റമുറിയിലെ ഇരുട്ടിലെ ജീവിതം ഒരു കയറിൽ അല്ലെങ്കിൽ ഒരു ബ്ലേഡിൽ തീർക്കാൻ പോവുന്ന നിമിഷം ആ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കൈപിടിച്ചുകൊണ്ടൊരു യാത്ര... ജീവിതത്തിൻ്റെ മറ്റൊരു മനോഹരമായൊരു മുഖം അവിടെ തെളിയുന്നു. പിന്നീട് അവർ ആ ഇരുട്ടിലേക്ക് തിരിച്ചു പോവില്ല എന്നത് മറ്റൊരു സത്യം.  കൂടാതെ എന്നും തിരക്ക് കൂട്ടി പഠനത്തിൻ്റെയും ജോലിയുടെയും പിന്നാലെ പോവുന്നവർക്ക് ഇടയ്ക്കുള്ള യാത്ര അത്യധികം ആശ്വാസകരമാവുന്നു.  
     യാത്രകൾ യാത്രക്കാരുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശാന്ത സ്വഭാവക്കാർ ശാന്തമായ യാത്രകൾ ആസ്വദിക്കുന്നു. താമരശ്ശേരി ചുരത്തിലെ ഇളം കാറ്റോടൊപ്പം നാലാം വളവിലെ പെട്ടിക്കടയിൽ നിന്നുമൊരു ചൂട് കട്ടൻ ചായയും കാടമുട്ടയും... എന്നും ആ ഒരു ഫീൽ ഓർമ്മകളിൽ കുളിരേകുന്നു എന്നതിൽ തന്നെ ഒരു കട്ടൻ കുടിക്കാൻ മൈലുകൾ താണ്ടാൻ മലയാളികൾ തയ്യാറാണ്. അതുപോലെ തന്നെ ശാന്തമായ സ്ഥലങ്ങൾ ശാന്ത സ്വഭാവക്കാർ മാത്രമാണ് പോവുന്നത് എന്ന് തോന്നുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റി. പോവുന്ന യാത്രയുടെ വൈബ് പോവുന്നവരെ ആശ്രയിച്ചിരിക്കുന്നു എന്ന് മാത്രം. ഇനി കുറച്ച് മോഡേൺ സ്വഭാവക്കാർ അവരുടെ യാത്രകൾ പാർട്ടികൾ പോലെ ആർമാദിക്കാൻ പറ്റിയ സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നു എങ്കിലും ഇക്കൂട്ടരും നല്ല ശാന്തസ്ഥലങ്ങളിലേക്ക് ഡിജെ സോങ്‌സ് എല്ലാം വെച്ചുകൊണ്ട് വൈബ് ആക്കുന്നു. ഈ അവസരങ്ങളിലാണ് കൂടെകൂട്ടുന്നവരുടെ വൈബ് യാത്രയെ സ്വാധീനിക്കുന്നത്.
 
യാത്രകളും ട്രാവൽ ഏജൻസിയും 
  യാത്രകൾ  ഒരു ട്രാവൽ ഏജൻസി വഴി പോവുന്നതും അല്ലാത്തതും തമ്മിൽ വളരെ വ്യത്യമുണ്ടാവും. ഒരുപക്ഷെ നിങ്ങൾ നിങ്ങളുടെ അറിവ് വെച്ചും മറ്റു ഇൻ്റർനെറ്റ് ഡാറ്റകളുടെയും  സഹായത്തോടെ നേടുന്ന അറിവുകൾ പരിമിതമാണ്. ചിലപ്പോൾ പ്രധാന സ്ഥലങ്ങൾ വിട്ടുപോവാം, ചിലപ്പോൾ യാത്രകളിൽ അശ്രദ്ധ മൂലം പ്രശ്നങ്ങൾ ഉണ്ടായേക്കാം, പകുതി വഴിയിൽ മടങ്ങി പോവണ്ടതായും വന്നേക്കാം. ഇത്തരം ടെൻഷൻ യാത്രകളുടെ യഥാർത്ഥ മൂഡ് തന്നെ നശിപ്പിക്കുന്നു. എന്നാൽ ഒരു ട്രാവൽ ഏജൻസിയുടെ സഹായത്തോടെ പോവുമ്പോൾ, അവർ വർഷങ്ങളായി ഈ ഫീൽഡിൽ ഉള്ളവരായതിനാൽ തന്നെ ഓരോരോ സ്ഥലങ്ങളെയും 
A - Z കാര്യങ്ങൾ അറിയാവുന്നതിനാലും യാത്രകളെ അവർ മാനേജ് ചെയ്യുന്നതിനാലും ടെൻഷൻ ഫ്രീ ആയൊരു കിടിലൻ യാത്രകൾക്ക് നിങ്ങൾക്കും പോവാം. കൂടാതെ ട്രാവൽ ഏജൻസികൾ വഴിയുള്ള  ഗ്രൂപ്പ് ട്രിപ്പുകൾ ഒറ്റക്ക് പോവുന്ന യാത്രകളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ സൗഹൃദങ്ങൾ ഉണ്ടാക്കാനും കൂടുതൽ രസകരമാക്കാനും സഹായിക്കും.

എന്തുകൊണ്ട് സ്കൈഡേയ്‌സ്?
      ട്രാവൽ ഏജൻസികൾ തിരഞ്ഞെടുക്കുമ്പോൾ എക്സ്പീരിയൻസ് ഉള്ളതും വിശ്വസ്തമായതും ആവാൻ ശ്രദ്ധിക്കുക.സ്കൈഡേയ്‌സ് ടൂർസ് ആൻഡ് ട്രാവെൽസ് ഇൻ്റർനാഷണൽ യാത്രകളും മറ്റും വിജയകരമായി ചെയ്തുവരുന്നതിനാൽ തന്നെ ഇനി നല്ലൊരു ടെൻഷൻ ഫ്രീ യാത്ര നിങ്ങൾക്കും സ്കൈഡേയ്‌സ്നൊപ്പം പ്ലാൻ ചെയ്യാം 

Popular Blogs