വാരണാസി - മരണത്തെ ആഘോഷമാക്കിയിടം

ANU By ANU
May 20, 2024
251

വാരണാസി - മരണത്തെ ആഘോഷമാക്കിയിടം

ഞാൻ കാശിയിൽ പോവാണ്... 

     കാശിയിൽ പോവാണെന്നും പറഞ്ഞു ഇറങ്ങുന്ന വൃദ്ധരെ ശ്രദ്ധിച്ചു കാണും. വാർദ്ധക്യത്തിൽ കാശിക്ക് പോയി അവിടെ നിന്നും മരണമടയുക പുണ്യമാണെന്നാണ് വിശ്വാസം.ലോകത്തിലെ  ഏറ്റവും പഴക്കം ചെന്ന ജനവാസമുള്ള സ്ഥലമായ വാരണാസി ഹിന്ദുമത വിശ്വാസികൾക്ക് പുറമെ ബുദ്ധമതക്കാരുടേയും ജൈനമതക്കാരുടെയും പുണ്യ നഗരമായി കണക്കാക്കപ്പെടുന്നു. ഉത്തർപ്രദേശിലെ ഗംഗാനദിക്കരികിലായാണ് കാശി സ്ഥിതിചെയ്യുന്നത്.


മരണങ്ങളും മരണാനന്തര ക്രിയകളും ഇവിടെ ആഘോഷമായി കൊണ്ടാടുന്നു. ത്രിമൂർത്തികളിൽ ഒരാളായ ശിവൻ്റെ ത്രിസ്സൂലത്തിൽ ആണ് ബനാറസ് സ്ഥിതിചെയ്യുന്നത് എന്നാണ് വിശ്വാസം. എന്നാൽ ഇന്ന് കാശിയെ യാത്രാപ്രേമികളുടെ ഇഷ്ട സ്ഥലമാക്കിയത് കാശിയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തന്നെ ആണ്. സന്ദർശകർക്ക് പുതിയൊരു ലോകം സൃഷ്ടിക്കാൻ ബനാറസിന് സാധിക്കുന്നു എന്നതിനാൽ തന്നെ ഇന്നും യാത്രക്കാരെ കാശി ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. 


       വിശ്വാസികൾക്കായി ഒരുപാട് മതപരമായ ഉത്സവങ്ങൾ വാരണാസിൽ നടന്നു വരുന്നതിനാൽ ഈ സമയങ്ങളിലെ സന്ദർശനം കുറച്ചുകൂടി മനോഹരമാകും. ഹിന്ദുമത വിശ്വാസമനുസരിച്ച് ഗംഗ നദിയെ പുണ്യ നദിയായും മരണശേഷമുള്ള ചിതാഭസ്‌മം ഗംഗയിൽ ഒഴുക്കുകയാണെങ്കിൽ നിത്യശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. മതവിശ്വാസികൾക്ക് ഏറ്റവും പുണ്യ ഉത്സവമായി കണക്കാക്കുന്ന ഗംഗാഉത്സവം ഗംഗാദേവതക്ക് സമർപ്പിച്ചു കൊണ്ട് കാശിയിൽ നവംബർ ഡിസംബർ മാസത്തിലായി നടന്നു വരുന്നു. കൂടാതെ ബനാറസിലെ ഏറ്റവും പ്രശസ്ത ക്ഷേത്രമായ കാശിവിശ്വനാഥ ക്ഷേത്രത്തിൽ നിന്നാണ് മഹാശിവരാത്രി നാളിലെ ഘോഷയാത്ര നടക്കുന്നത്. ശ്രീരാമൻ്റെ 14 വർഷത്തെ വനവാസം പൂത്തിയാക്കിയ ശേഷം ശ്രീരാമൻ തൻ്റെ സഹോദരനായ ഭരതനുമായി ഒന്നിച്ചതിൻ്റെ സ്മരണാർത്ഥം നടക്കുന്ന ഭാരത് മിലാപ്പ് ഉത്സവവും ഒക്ടോബറിലോ നവംബറിലോ ആയി ഇവിടെ ആഘോഷിച്ചു വരുന്നു.മാർച്ച് മാസത്തിലെ ധ്രുപദിൻ്റെ അഞ്ചുദിവസത്തെ ഉത്സവവും ഇവിടെവെച്ച് നടന്നു വരുന്നു.


      വാരണാസി സന്ദർശിക്കുന്നവർക്ക്  ബസ്സ്, ട്രെയിൻ, ഫ്ലൈറ്റ് തുടങ്ങി ഏതുവഴിയും സ്വീകരിക്കാവുന്നതാണ്. ട്രെയിൻ മാർഗ്ഗം പോവുകയാണെങ്കിൽ വാരണാസി ജംഗ്ഷൻ അല്ലെങ്കിൽ മുഗൾ സരായ് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാവുന്നതാണ്. യാത്രകൾ കൂടുതൽ മനോഹരമാക്കാൻ സ്കൈഡേയ്‌സ് ടൂർസ് & ട്രാവൽസിൻ്റെ വാരണാസി പാക്കേജ് എടുത്ത് പോവാവുന്നതാണ്.

Popular Blogs