താജ് മഹൽ- കാലത്തിൻ്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി

MANI KSBy MANI KS
May 17, 2024
77

താജ് മഹൽ- കാലത്തിൻ്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി

ഒരു പ്രണയത്തെ സുന്ദരമാക്കുന്നത് ഓർമ്മകൾ ആണ്. എന്നാൽ ഒരു പ്രണയത്തെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് നാനാഭാഗങ്ങളിൽ നിന്നും സന്ദർശകർ എത്തുന്നുവെങ്കിൽ അത് ഷാജഹാൻ മുംതാസ് പ്രണയിതാക്കളുടെ പ്രണയ സ്മാരകമായ താജ്മഹൽ കാണാനാണ്. ദിവ്യ പ്രണയത്തിൻ്റെ ഓർമ്മക്കായി ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ, ഷാജഹാൻ മുംതാസ് പ്രണയിതാക്കളുടെ പ്രണയത്തിനപ്പുറം അതിൻ്റെ നിർമിതിയിലും പ്രശസ്തമാണ്.

പ്രണയത്തിൻ്റെ മനോഹാരിതയെ വർണ്ണിക്കുന്നവർ എന്നും നെഞ്ചോട് അടക്കിപിടിച്ചുകൊണ്ട് പറയാൻ ആഗ്രഹിക്കുന്ന കഥകളിൽ ഒന്നായ ഷാജഹാൻ - മുംതാസ് പ്രണയിതാക്കളുടെ സ്നേഹസ്മരകമായ, ഇന്നും ഇന്ത്യക്കാർ അഭിമാനമായി കാണുന്ന, യാത്രക്കാരുടെ വിനോദയാത്രയിലെ പ്രധാന സ്ഥലമായ, ലോകാത്ഭുങ്ങളിൽ ഒന്നായ താജ്മഹൽ ആഗ്രയിൽ യമുനാനദി കരയിൽ സ്ഥിതിചെയ്യുന്നു. പുറത്ത് നിന്നും അകത്തേക്ക് കടക്കുമ്പോൾ മായാജാലം എന്ന പോലെ തോന്നിപ്പിക്കും വിധം അതിമനോഹരമായി പ്രത്യക്ഷപ്പെടുന്നപോലെ കാണപ്പെടുന്ന താജ് മഹൽ എന്നെന്നും വിനോദയാത്രക്കാരുടെ മനസ്സിൽ നിറഞ്ഞുനിൽക്കും.

 
   മുഗൾ ചക്രവർത്തി ഷാജഹാൻ തൻ്റെ പ്രിയ പത്നിക്കായി വെണ്ണക്കല്ലിൽ നിർമ്മിച്ച സ്മാരകം 1632 ൽ തുടങ്ങിയ ശേഷം 1653 ൽ ആണ് പണിപൂത്തിയാക്കിയത്. പതിനായിരക്കണക്കിന് തൊഴിലാളികൾ ചേർന്ന് പേർഷ്യൻ, ഒട്ടോമൻ , ഇന്ത്യൻ, ഇസ്ലാമിക് എന്നീ വസ്തുവിദ്യാ മാതൃകയിൽ കൂടിചേർത്ത് ഉണ്ടാക്കിയ മുഗൾ വസ്തു വിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽ.കാലത്തിൻ്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി എന്നാണ്  രബീന്ദ്രനാഥ ടാഗോർ താജ് മഹലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.


   ഷാജഹാൻ ചക്രവർത്തിയുടെ മൂന്നാം ഭാര്യയായിരുന്നു മുംതാസ്. മുംതാസുമായി വളരെയധികം പ്രണയത്തിൽ ആയിരിക്കുന്ന സമയം, മുംതാസ് തൻ്റെ പതിനാലാമത്തെ കുട്ടിക്ക് ജന്മം കൊടുക്കുന്ന സമയം വിടപറയുകയായിരുന്നു. ആ സമയം സമ്പന്നനായിരുന്ന ഷാജഹാന് പത്നീ വിരഹം താങ്ങാവുന്നതിലും അധികമായിരുന്നു. മറ്റു സ്മാരകങ്ങൾ മണ്ണിൽ തീർത്തപ്പോൾ  ഷാജഹാന് തൻ്റെ പത്നീ സ്മാരകം വിലപിടിപ്പുള്ള വെണ്ണക്കല്ലിൽ നിർമ്മിക്കണമെന്ന് നിർബന്ധമായിരുന്നു.അതുമാത്രമല്ലാതെ താജ്മഹലിലെ അലങ്കാര പണികൾ എന്നും ഒരത്ഭുതമായി നിലനിൽക്കുന്നു. താജ് മഹലിൻ്റെ പണി പൂർത്തിയാക്കിയ ശേഷം ഷാജഹാൻ മരണപ്പെട്ടപ്പോൾ ഭാര്യക്കൊപ്പം താജ്മഹലിൽ തന്നെ ഷാജഹാനെയും അടക്കം ചെയ്തു.


യാത്രാപ്രേമികൾ ഒരിക്കലെങ്കിലും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് താജ്മഹൽ. 
ഒന്ന് താജ്മഹലിൽ പോയി വന്നാലോ?
വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും എല്ലാവർക്കും സന്ദർശിക്കാവുന്ന ഒരിടമാണ് താജ്മഹൽ. അതിരാവിലെയോ വൈകുന്നേരമോ സന്ദർശിക്കാൻ ശ്രദ്ധിക്കുക.
ആഗ്ര റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം ടാക്സി വഴിയോ ഓട്ടോറിക്ഷ വഴിയോ താജ്മഹലിൽ എത്തിച്ചേരാവുന്നതാണ്  എത്തിയ ശേഷം എൻട്രി ടിക്കറ്റ്സ് വാങ്ങിയശേഷം സന്ദർശിക്കാവുന്നതാണ്. 

യാത്രകൾ കൂടുതൽ മനോഹരമാക്കാനും മറക്കാൻ കഴിയാത്ത വണ്ണം ഓർമ്മകൾ ഉണ്ടാക്കാനും ഒരു ട്രാവൽ ഏജൻസിയുടെ പാക്കേജ് എടുക്കാവുന്നതാണ്. സ്കൈഡേയ്‌സ് ടൂർസ് ആൻഡ് ട്രാവൽസ് ആഗ്രയിലേക്കും താജ്മഹലിലേക്കും യാത്രാപ്രേമികളുടെ ഇഷ്ടാനുസരണം യാത്രകൾ ഒരുക്കികൊടുക്കുന്നതിനോടൊപ്പം സമാധാനപരമായൊരു യാത്ര കൂടി വാഗ്‌ദാനം ചെയ്യുന്നു.


വർണ്ണനകൾക്കപ്പുറം കാഴ്ചകൾക്ക് മാധുര്യമേകാൻ താജ്മഹലിൻ്റെ ഭംഗിക്ക് സാധിക്കുമെന്നതാണ് താജ്മഹലിനെ എന്നും പ്രിയപെട്ടതാക്കുന്നത്.

popular blogs